ഇന്ത്യയിൽ നാല് വിദേശ സർവകലാശാലകൾ കാമ്പസ് തുടങ്ങും
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിെന്റ അഞ്ചാം വാർഷികത്തിൽ നാല് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് ആരംഭിക്കാൻ യു.ജി.സി അനുമതി. ആസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി, വിക്ടോറിയ യൂണിവേഴ്‌സിറ്റി, ലാ ത്രോബ് യൂണിവേഴ്‌സിറ്റി, യു.കെയിലെ ബ്രിസ്റ്റൽ യൂണിവേഴ്‌സിറ്റി എന്നിവയാണിവ. . വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി ഗ്രേറ്റർ നോയിഡയിലും വിക്ടോറിയ യൂണിവേഴ്‌സിറ്റി നോയിഡയിലും ലാ ത്രോബ് യൂണിവേഴ്‌സിറ്റി ബംഗളൂരുവിലും ബ്രിസ്റ്റൽ യൂണിവേഴ്‌സിറ്റി മുംബൈയിലാണ് കാമ്പസ് തുടങ്ങുന്നത്. 1989ൽ സ്ഥാപിച്ച വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിക്ക് 13 കാമ്പസുകളിൽ 49000 വിദ്യാർഥികളാണുള്ളത്. ഗ്രേറ്റർ നോയിഡ […]
