കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് വീണ്ടും; ടിക്കറ്റുകൾ ഇനി വാട്സാപ്പിലും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കൊറിയർ സർവീസുകൾ ഇന്ന് മുതൽ പുനഃരംഭിക്കുന്നു. സ്വകാര്യ ഏജൻസിയെ പൂർണ്ണമായും ഒഴിവാക്കി കെ.എസ്.ആർ.ടി.സി നേരിട്ടാണ് ഇനി മുതൽ സർവീസ് നടത്തുന്നത്. സ്വകാര്യ ഏജൻസിയുടെ സേവനത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നതിനെത്തുടർന്നാണ് കരാർ അവസാനിപ്പിക്കാൻ കെ.എസ്.ആർ.ടി.സി നോട്ടീസ് നൽകിയതും കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചതും. തുടക്കത്തിൽ കെ.എസ്.ആർ.ടി.സി തന്നെ നേരിട്ട് നടത്തിയിരുന്ന സർവീസ്, പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരുന്നത്. എന്നാൽ സേവനം മോശമായതോടെ കരാർ റദ്ദാക്കി സ്വന്തം നിലയ്ക്ക് സർവീസ് പുനഃരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. […]
