ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാർഥി, പ്രഖ്യാപിച്ച് നഡ്ഡ
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. ഞായറാഴ്ച വൈകിട്ട് ഡൽഹിയിൽ ആരംഭിച്ച ബിജെപി ഉന്നത സമിതിയായ പാർലമെന്ററി ബോർഡ് യോഗത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് രാധാകൃഷ്ണൻ. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദം രാജിവച്ച ഒഴിവിലേക്കാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ യോഗത്തിൽ പങ്കെടുത്തു. […]
