കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് പി.കെ ശശി ; പുതിയ പാർട്ടിയിലേക്കെന്ന് സൂചന
പാലക്കാട്: സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്ന പി. കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. പി.കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സി പി എം വിമതർ ചേർന്ന് രൂപീകരിക്കുന്ന പുതിയ പാർട്ടിയിൽ പി.കെ ശശി ചേരുമെന്നാണ് സൂചന.









