cr7

റൊണാൾഡോയും ജോർജിനയും വിവാഹിതരാകുമോ?ആ അപൂർവമോതിരത്തിന്റെ വില എത്ര കോടികൾ

ന്യൂയോർക്ക്‌: പോർച്ചുഗീസ് ഫുട്‌ബോൾ താരവും സ്‌പോർട്‌സ് ഐക്കണുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, തന്റെ പങ്കാളി ജോർജിന റോഡ്രിഗസുമായി വിവാഹനിശ്ചയം നടത്തിയെന്ന വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്. റൊണാൾഡോ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ നൽകിയ വിലയേറിയ മോതിരത്തിന്റെ ചിത്രം ജോർജിന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോഴാണ് ആ സന്തോഷവാർത്ത ലോകമറിഞ്ഞത്. അഞ്ചു സെന്റിമീറ്ററിൽ കൂടുതൽ നീളമുള്ള ഈ മോതിരത്തിൽ, ഓവൽ ആകൃതിയിലുള്ള ഒരു വലിയ വജ്രവും അതിന് ഇരുവശത്തുമായി രണ്ട് ചെറിയ കല്ലുകളുമാണുള്ളത്. ന്യൂയോർക്കിലെ പ്രശസ്ത ആഭരണ വിദഗ്ധയായ ബ്രയോണി റെയ്മണ്ടിന്റെ അഭിപ്രായത്തിൽ, […]
Read More