അഹമ്മദാബാദ് വിമാന ദുരന്തം; കാരണം ഇന്ധന സ്വിച്ചിലെ പ്രശ്നം’; ബോയിംഗിനെതിരെ കേസ്
വാഷിംഗ്ടൺ ഡി.സി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ്. ബോയിംഗ് വിമാനക്കമ്പനിക്കും കോക്പിറ്റിലെ ഇന്ധന സ്വിച്ച് മാറ്റിയ ഹണിവെല്ലിനുമെതിരെയാണ് കേസ്. വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബമാണ് ഡെലെവെയറിലെ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇന്ധനസ്വിച്ച് തകരാറിലായതാണ് അപകടകാരണമെന്നാണ് കുടുംബങ്ങളുടെ ആരോപണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട വിമാനമാണ് പറന്നയുർന്നതിന് പിന്നാലെ തകർന്ന് വീണത്. ബോയിംഗിന്റെ ഡ്രീംലൈനർ 787-8 വിമാനം തകർന്ന് വീണ അപകടത്തിൽ 260 പേരാണ് മരിച്ചത്. കോക്ക്പിറ്റിലെ ഇന്ധന സ്വിച്ച് ഓഫാക്കുകയോ കാണാതാകുകയോ ചെയ്തതാകാം […]
