cyber

സൈബർ തട്ടിപ്പിന് ഇരയായ ഹൈദരാബാദിലെ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു; ഡിജിറ്റൽ അറസ്റ്റിലൂടെ നഷ്ടമായത് 6.6 ലക്ഷം

ഹൈദരാബാദ്: ഡിജിറ്റൽ അറസ്റ്റിന് ഇരയായ ഹൈദരാബാദിലെ റിട്ട. ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. 76 വയസുള്ള ഡോക്ടറെ 70 മണിക്കൂർ നേരം സൈബർ തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റിൽ പാർപ്പിച്ചിരുന്നു. ഇതിനുശേഷം കൃത്യം ഒരു ദിവസത്തിനുള്ളിൽ അവർ മരിച്ചു. സെപ്റ്റംബർ ആറിനാണ് ഡോക്ടർക്ക് ഒരു വാട്‌സ് ആപ് കോൾ ലഭിക്കുന്നതും പൊലീസിന്റെ ലോഗോ കാണിച്ചുകൊണ്ട് അവരുടെ ആധാർ ഉൾപ്പെടെയുള്ള വ്യാജരേഖകൾ ഉപയോഗിച്ച് മനുഷ്യക്കടത്ത് കേസിൽ പെടുത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിതും. തുടർന്ന് സുപ്രീംകോടതി, ഇ.ഡി, ആർ.ബി.ഐ എന്നിവയുടെ ലോഗോകളുള്ള വ്യാജ രേഖകൾ […]
Read More

വാട്സാപ് കോൾ, തുടർന്ന് ലിങ്ക് കൊച്ചിയിൽ സൈബർ തട്ടിപ്പിൽ 43കാരിക്ക് 95,000 രൂപ നഷ്ടപ്പെട്ടു

കൊച്ചി: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 2.88 കോടി രൂപ നഷ്ടപ്പെട്ടതിന് ദിവസങ്ങൾക്കുള്ളിൽ തന്നെ കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. ഫോർട്ട്‌കൊച്ചി സ്വദേശിയായ 43 വയസ്സുകാരിയെ കബളിപ്പിച്ച് 95,000 രൂപയാണ് തട്ടിയെടുത്തത്. വാട്‌സാപ് വഴി ലിങ്ക് അയച്ചു നൽകി ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കിയാണ് അക്കൗണ്ടിൽനിന്നു പണം കവർന്നത്. കഴിഞ്ഞ മാസം 18നാണ് സംഭവം. ഒരു എഫ്എം റേഡിയോയുടെ കസ്റ്റമർ കെയർ വിഭാഗത്തിൽ നിന്നാണെന്ന് പറഞ്ഞ് യുവതിക്ക് വാട്‌സാപ്പിലേക്കു കോൾ വന്നു. പിന്നാലെ ഒരു ലിങ്കും അയച്ചു നൽകി. […]
Read More