ഓൺലൈൻ തട്ടിപ്പിനിരയായി 11ലക്ഷം രൂപ നഷ്ടപ്പെട്ടു; വീടുവിട്ടിറങ്ങിയ വീട്ടമ്മ തിരിച്ചെത്തി
പാലക്കാട്: ഓൺലൈൻ തട്ടിപ്പിന് ഇരയായി വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കൽ വീട്ടിൽ പ്രേമയാണ് ഇന്നലെ രാത്രി 12 മണിയോടെ തിരിച്ചെത്തിയത്. ഇത്രയും ദിവസം ഇവർ ഗുരുവായൂരിലായിരുന്നു കഴിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ മാസം 13ന് അർദ്ധരാത്രിയോടെയാണ് പ്രേമ വീടുവിട്ടിറങ്ങിയത്. 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാൻ 11 ലക്ഷം രൂപ നൽകണമെന്നും സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ടവർ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാർ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. […]
