ദർഷിതയെ കൊലപ്പെടുത്തിയത് സ്ഫോടക വസ്തു വായയിൽ തിരുകി, മുഖം ഇടിച്ച് വികൃതമായ നിലയിൽ, സുഹൃത്ത് പിടിയിൽ
കണ്ണൂർ: കല്യാട് വീട്ടിൽ നിന്നും 30 പവൻ സ്വർണവും പണവും മോഷണം പോയതിന് പിന്നാലെ മുഖം വികൃതമായ നിലയിൽ വീട്ടുടമസ്ഥയുടെ മരുമകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. സ്ഫോടകവസ്തു വായിൽ തിരുകി പൊട്ടിച്ചായിരുന്നു കൊലപാതകം. ക്വാറികളിൽ സ്ഫോടനത്തിനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിറ്റനേറ്റർ ആണ് ഇതിനുപയോഗിച്ചതെന്നാണ് വിവരം. ഇരിക്കൂർ പുള്ളി വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടിൽ കെ.സി. സുമതയുടെ വീട്ടിലായിരുന്നു വെള്ളിയാഴ്ച വൻകവർച്ച നടന്നത്. സുമതിയും ഇളയമകനും ജോലിക്ക് പോയ സമയത്തായിരുന്നു മോഷണം. അന്വേഷണത്തിന്റെ ഭാഗമായി സുമതയുടെ […]
