പാർട്ടി എം. എൻ. വിജയന്റെ കുടുംബത്തെ സഹായിച്ചു, ഇനി സഹായിക്കാൻ പണമില്ല, സണ്ണി ജോസഫ്
കൊച്ചി: പാർട്ടി എൻ.എം.വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റി കൊടുക്കാൻ ആകുമോയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ചോദിച്ചു. പാർട്ടി അവരെ സഹായിക്കുന്നുണ്ടെങ്കിലും അതൊരിക്കലും ഒരു കരാറിന്റേയോ കേസിന്റെയോ അടിസ്ഥാനത്തിൽ അല്ല. അങ്ങനെ ഒരു കരാറില്ല. വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങളും ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പത്മജ കിടന്നിട്ട് വരാമെന്ന് പറഞ്ഞ് മുറിയിൽ പോയി കൈ മുറിച്ചതാണെന്ന് മകൻ […]
