ഡൽഹി സ്‌ഫോടനം: ദീപാവലി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി പ്രതികൾ
ന്യൂഡൽഹി: ദീപാവലിക്ക് ആക്രമണം നടത്താൻ ലക്ഷ്യമിട്ടതായി വെളിപ്പെടുത്തൽ നടത്തി ഡൽഹി സ്ഫോടനക്കേസിലെ പ്രതികൾ. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് മുൻപ് താനും ഡോ. ഉമർ നബിയും ചെങ്കോട്ടയിൽ നിരീക്ഷണം നടത്തിയിരുന്നതായി പ്രധാന പ്രതിയായ മുസമ്മിൽ ഷക്കീൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി വിവരം. മുസമ്മിലിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങൾ നിരത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷം ജനുവരി 26-ന് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ഇതിന്റെ ഭാഗമായാണ് ചെങ്കോട്ടയ്ക്ക് സമീപം നിരീക്ഷണം നടത്തിയതെന്നും ചോദ്യം […]
