ഡൽഹി നിയമസഭ സമുച്ചയത്തിന്റെ ഗേറ്റ് തകർത്ത് കാർ, സ്പീക്കറുടെ ഓഫിസിന് മുന്നിൽ പൂച്ചെണ്ട് വെച്ച് അജ്ഞാതൻ
ന്യൂഡൽഹി: അതീവ സുരക്ഷ മേഖലയായ ഡൽഹി നിയമസഭ സമുച്ചയത്തിൽ വൻ സുരക്ഷാവീഴ്ച. മാസ്ക് ധരിച്ചെത്തിയ അജ്ഞാതൻ ഗേറ്റ് ഇടിച്ചുതകർത്ത് സമുച്ചയത്തിനുള്ളിൽ കാർ പ്രവേശിപ്പിക്കുകയും സ്പീക്കറുടെ ഓഫിസിന് മുന്നിൽ പൂച്ചെണ്ട് വെച്ച ശേഷം കടന്നുകളയുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടകീയമായ രംഗങ്ങൾ ഉണ്ടായത്. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള വെളുത്ത സിയാസ് കാറിലെത്തിയ അജ്ഞാതൻ സഭയുടെ ഇരുമ്പ് ഗേറ്റ് തകർത്താണ് ഉള്ളിൽ പ്രവേശിച്ചത്. കാറിൽ നിന്നിറങ്ങിയ ഇയാൾ ഡൽഹി നിയമസഭ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫിസിനുസമീപം പൂച്ചെണ്ട് വെക്കുകയും സ്പീക്കറുടെ […]
