ഡല്‍ഹി സ്ഫോടനം; തീവ്രവാദ ബന്ധമെന്ന് സൂചന, യുഎപിഎ ചുമത്തി പൊലീസ്, കേരളത്തിലും ജാഗ്രത
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കാര്‍ബോംബ് സ്‌ഫോടനത്തില്‍ യുഎപിഎ വകുപ്പുകളും സ്ഫോടക വസ്തു നിരോധന നിയമവും ചുമത്തി കേസെടുത്ത് ഡല്‍ഹി പൊലീസ്. ഫോറന്‍സിക് തെളിവുകളും ഇന്റലിജന്‍സ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബയ്, കൊല്‍ക്കത്ത, ബംഗളൂരു, […]

