ദേശാഭിമാനി വാരാന്തപതിപ്പ് പ്രസിദ്ധീകരിക്കാത്തത് അച്ചടി പൂർത്തിയാവാത്തിനാൽ-എം സ്വരാജ്
തിരുവനന്തപുരം: ദേശാഭിമാനി അച്ചടിച്ച വാരാന്തപ്പതിപ്പ് വിതരണം ചെയ്തില്ലെന്ന വാർത്തകളോട് പ്രതികരിച്ച് എം സ്വരാജ്. യന്ത്രത്തകരാർ കാരണം വരാന്തപതിപ്പിന്റെ അച്ചടി പൂർത്തിയായില്ല, പ്രചരിക്കുന്നതെല്ലാം വസ്തുതാവിരുദ്ധമായ വാർത്തകളാണെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ കൂടിയായ എം സ്വരാജ് വിശദീകരിച്ചു.ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ പത്രം അച്ചടിക്കുന്നത് ഒരു സ്വകാര്യ പ്രസ്സിൽ നിന്നാണ്. ആ പ്രസ്സിലെ യന്ത്രത്തകരാറുള്ളതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റിൽ നിന്നാണ് പത്രം ഒരുമിച്ച് അച്ചടിക്കുന്നത്. അതുകൊണ്ട് സമയബന്ധിതമായി അച്ചടി പൂർത്തിയാക്കാനും മറ്റും തടസ്സം നേരിട്ടു. അതുകൊണ്ടാണ് ഞായറാഴ്ചത്തെ […]
