വിമാനയാത്രക്കാർക്ക് പുതിയ സന്തോഷം; മാറ്റങ്ങൾ ഉടൻ നിലവിൽ വരും
ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് സന്തോഷ വാർത്തയെത്തി. ബുക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ അധികചാർജുകൾ ഈടാക്കാതെ വിമാനടിക്കറ്റുകൾ റദ്ദാക്കാനും ഭേദഗതി ചെയ്യാനുമുള്ള അവസരമാണിത്. ഡയറക്ട്രേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റേതാണ് (ഡിജിസിഎ) നിർദ്ദേശം. സിവിൽ ഏവിയേഷൻ (സിഎആർ) കരടിലാണ് ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ. ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും സംശയങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ. ഡിജിസിഎയുടെ നിർദ്ദേശമനുസരിച്ച് ട്രാവൽ ഏജന്റുമാർ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരങ്ങളിൽ റീഫണ്ടിന്റെ ഉത്തരവാദിത്തം എയർലൈനുകൾക്കായിരിക്കും. അത്തരം അവസരങ്ങളിൽ […]
