dharmendra

വിഖ്യാത നടൻ ധർമേന്ദ്ര അന്തരിച്ചു; വിട പറഞ്ഞത് 90ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ

മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ വസതിയിലായിരുന്നു. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. വാർത്താ ഏജൻസി ഐ.എ.എൻഎസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ധർമേന്ദ്രയുടെ മരണവിവരം സംവിധായകനും നിർമാതാവുമായ കർൺ ജോഹറും സ്ഥിരീകരിച്ചു. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. […]
Read More

നടന്‍ ധര്‍മേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യം മെച്ചപ്പെട്ടതായി കുടുംബം

മുംബൈ: ദിവസങ്ങളായി ചികിത്സയില്‍ തുടരുകയായിരുന്ന മുതിര്‍ന്ന ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര ആശുപത്രി വിട്ടു. വീട്ടില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകള്‍ ഇഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഭാര്യയും നടിയുമായ ഹേമമാലിനിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ധര്‍മേന്ദ്ര അന്തരിച്ചതായി വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഇത്. 89കാരനായ താരത്തെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ […]
Read More