dileep

ശബരിമല കൊടിമര പുനർനിർമാണത്തിലെ സാമ്പത്തിക ക്രമക്കേട്; മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നടൻമാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങൾ അന്വേഷിക്കുന്നതിനാണിത്‌. ഇന്നലെയാണ് താരങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജുവലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മൊഴി. തിരുവനന്തപുരത്തെത്തിയാണ് മോഹൻലാൽ മൊഴി നൽകിയത്. ദിലീപിന്റെ മൊഴി കൊച്ചിയിലും രേഖപ്പെടുത്തി. ദിലീപ് നൽകിയ സ്വർണത്തെക്കുറിച്ചുള്ള കണക്കുകൾ […]
Read More

നടിയെ ആക്രമിച്ച സംഭവം: തെളിവുകൾ പരിഗണിച്ചതിൽ ജഡ്ജിക്ക് ഇരട്ടത്താപ്പെന്ന് നിയമോപദേശം; സർക്കാർ അപ്പീലിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കും ജഡ്‌ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ നിയമോപദേശം. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണക്കോടതി ജഡ്‌ജിയെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതിത്വത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. തെളിവുകളുടെ കാര്യത്തിൽ ജഡ്‌ജി ഡബിൾ സ്റ്റാൻഡ് ആണ് എടുത്തത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ അംഗീകരിച്ച തെളിവുകൾപോലും ദിലീപിനെതിരെ അംഗീകരിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ […]
Read More

നടിയെ ആക്രമിച്ച കേസ്: വിധി ഒരാഴ്ച മുമ്പേ പ്രതികൾക്ക് ലഭിച്ചു? അന്വേഷണം വേണമെന്ന് അഡ്വ. അസോസിയേഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസ് വിധിയുടെ പ്രധാന വിവരങ്ങൾ വിധി പ്രഖ്യാപനത്തിനു മുമ്പ് ഒരു ആഴ്‌ച്ച മുമ്പ് പുറത്ത്. കേരള ഹൈകോർട്ട് അഡ്വ. അസോസിയേഷന് വിധിയുടെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുന്ന കത്ത് ഡിസംബർ 2 ന് ലഭിച്ചു. നിയമ, രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം ശരിയാണെന്ന് ഹൈകോർട്ട് അഭിഭാഷക അസോസിയേഷൻ സ്ഥിരീകരിച്ചു. ഡിസംബർ 2-നു ലഭിച്ച കത്തിൽ “ഒരു ഇന്ത്യൻ പൗരൻ” എന്നാണ് എഴുതിയിരിക്കുന്നത്. 2025 ഡിസംബർ 8-നു പ്രഖ്യാപിക്കപ്പെടുന്ന ഹൈപ്രൊഫൈൽ കേസിലെ വിധിയിൽ ഏഴാം പ്രതി […]
Read More