നടിയെ പീഡിപ്പിച്ച കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; കസ്റ്റഡിയിൽ വിട്ടു
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യപേക്ഷ തള്ളിയത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. രഞ്ജിത്തിന്റെ നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. പോലീസ് കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ ലൈംഗീകാതിക്രമം നടന്നുവെന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം തെളിവെടുക്കും. കഴിഞ്ഞ ജനുവരിയിൽ […]
