വിസ്‌മയ കേസിലെ പ്രതി കിരൺ കുമാറിനെ ചിലർ വീടുകയറി ആക്രമിച്ചു
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി വിസ്‌മയ എം നായർ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കിരൺ കുമാറിനെ ചിലർ വീടുകയറി മർദിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കിരണിന്റെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ് മർദ്ദിച്ചത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് യുവാക്കൾ പ്രകോപനമായി സംസാരിക്കുകയും വീടിനുമുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയുമായിരുന്നു. ഇതുകണ്ട് പുറത്തേക്കുവന്ന കിരണിനെ ഇവർ മർദിച്ചു. അവശനായ കിരണിന്റെ മൊബൈൽഫോണുമായി യുവാക്കൾ കടന്നുകളയുകയായിരുന്നു. നേരത്തെയും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ […]
