ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
കൊല്ലം: കേരളത്തെ ഞെട്ടിച്ച ഡോ. വന്ദനദാസ് കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ചത്. കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെെന്നാണ് കൊല്ലം സെഷൻസ് കോടതി വിധിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് (23) 2023 മേയ് 10ന് പുലർച്ചെയാണ് കുത്തേറ്റു മരിച്ചത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് […]
