പെട്രോളിനേക്കാൾ വമ്പൻ വിലക്കുറവിൽ ഇന്ത്യയിൽ E85 ഇന്ധനം വരുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ ഇന്ധന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് എഥനോൾ മിശ്രിത ഇന്ധനമായ ‘ഇ85’ (E85) വിപണിയിലെത്തും. പരിസ്ഥിതി ദിനമായ ഇന്ന് ഡൽഹി പുസ റോഡിലെ ഇന്ത്യൻ ഓയിൽ പമ്പിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി രാജ്യത്തെ ആദ്യ ഇ85 ഇന്ധന പമ്പ് ഉദ്ഘാടനം ചെയ്യും. സാധാരണ പെട്രോളിനേക്കാൾ ഗണ്യമായ വിലക്കുറവിലായിരിക്കും പുതിയ ഇന്ധനം ലഭ്യമാവുക. ഇതിന്റെ വിലവിവരങ്ങൾ ഇന്ന് ഔദ്യോഗികമായി പുറത്തുവിടും. 85% എഥനോളും 15% പെട്രോളും അടങ്ങിയ മിശ്രിതമാണ് ഇ85. […]
