ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടറെ മാറ്റി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലെ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഗീനാ കുമാരിയെ സർക്കാർ പദവിയിൽ നിന്ന് ഒഴിവാക്കി. അഡീഷണൽ ഗവ. പ്ലീഡർ എ.ആർ. ഷാജിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. കേസ് കൈകാര്യം ചെയ്യുന്നതിനായി മുൻ ഗവൺമെന്റ് പ്ലീഡർ അഡ്വക്കേറ്റ് എ. സന്തോഷ് കുമാറിനെ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിച്ചു. കേസിലെ ഒൻപതാം പ്രതിക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിലെ വീഴ്ചയാണ് ഗീനാ കുമാരിക്കെതിരായ നടപടിക്ക് പിന്നിൽ. പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ […]
