education

കെ ടെറ്റ് ഇല്ലാത്ത അദ്ധ്യാപകരെ സ്ഥിരപ്പെടുത്താമെന്ന് സർക്കാർ

തിരുവനന്തപുരം: കെ ടെറ്റ് ഇല്ലാത്ത അദ്ധ്യാപകരെ സ്ഥിരപ്പെടുത്താമെന്ന് സർക്കാർ. എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലെ സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ‘എൻഎസ്എസിന് ബാധകമായ വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമായിരിക്കും. കെ ടെറ്റ് ഇല്ലാത്ത അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടുവർഷത്തിനുള്ളിൽ കെ ടെറ്റ് നേടിയാൽ മതി. കെ ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത് ഒഴിവാക്കും. സുപ്രീം കോടതി […]
Read More

കെ-ടെറ്റ്: വിവാദ ഭാഗങ്ങളിൽ മാറ്റം;പുതിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം:സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്നതടക്കം വിവാദ ഭാഗങ്ങൾ ഒഴിവാക്കി സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് സംബന്ധിച്ച പുതിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്. അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് […]
Read More

പിഎം ശ്രീയില്‍ മുട്ടുമടക്കി സിപിഎം; പദ്ധതി പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച എതിര്‍പ്പിനു മുന്നില്‍ കീഴടങ്ങി സി.പി.എം. പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത് പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കല്‍ സംബന്ധിച്ച് പഠിക്കാന്‍ ഏഴംഗ മന്ത്രി സഭാ സമിതിയെ ചുമതലപ്പെടുത്തി. പിഎം ശ്രീ കരാരില്‍ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ന് തന്നെ കത്തു നല്‍കും. ഈ കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി […]
Read More