ജനാധിപത്യത്തെ കൊല്ലാൻ ഇലക്ഷൻ കമ്മീഷൻ കൂട്ടുനിൽക്കുന്നതായി കെ സി വേണുഗോപാൽ
തിരുവനന്തപുരം: ഇലക്ഷൻ കമ്മീഷനെതിരായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ശകുൻ റാണിയുടെ പേരിൽ രണ്ടു വോട്ട് ചെയ്തു. രണ്ടാമത്തെ വോട്ട് ചെയ്തത് ശകുൻ റാണിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല. ആ വോട്ട് ചെയ്തത് ആരാണെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത് . വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ചോദിച്ചത്. അതിനൊന്നും മറുപടി പറയാതെ ഉദാഹരണമായി പറഞ്ഞ ഒരു വിഷയത്തിൽ നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷൻ […]
