പി.കെ. ശ്യാമള സ്ഥാനാർത്ഥിയായി, കണ്ണൂരിൽ അടിത്തറയിളകി സിപിഎം
കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടകളിലൊന്നായ തളിപ്പറമ്പിലടക്കം ജില്ലയിലൊന്നാകെ വൻ പരാജയം നേടിയതിന് കാരണം ‘പി.കെ. ശ്യാമള ഇഫക്‌ടും. തളിപ്പറമ്പിലുണ്ടായ പൊട്ടിത്തെറി സൃഷ്ടിച്ച അടിയൊഴുക്കുകൾ തടയാനാവാത്ത ഇടതുമുന്നണി പരാജയത്തിന് ഉത്തരം കണ്ടെത്താൻ ഒട്ടേറെ വിയർക്കേണ്ടി വരും. പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടയാളാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ. അതേ ഗോവിന്ദൻ തന്നെ ശ്യാമളയെ പരാജയപ്പെടുത്തിയതോടെ സിപിഎം നേരിട്ടത് ഇതുവരെ തളിപ്പറമ്പ് മണ്ഡലചരിത്രത്തിൽ ഇതുവരെ നേരിടാത്ത തോൽവി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ […]
