electricity

വൈകിട്ട് ആറിനും 12നും ഇടയിൽ സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചു. വൈദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വൈകുന്നേരം ആറുമണിമുതൽ രാത്രി പന്ത്രണ്ടുമണിവരെയുള്ള സമയത്താണ് അരമണിക്കൂർ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നത്. കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ സമയം വാഹനചാർജിംഗ്, ഇൻഡക്ഷൻ കുക്കർ എന്നിവയുടെ ഉപയോഗം പാടില്ല. അത്യാവശ്യത്തിനുമാത്രം എസി ഉപയോഗിക്കണമെന്നും അത് 24-26 ഡിഗ്രിയിൽ സെറ്റുചെയ്യണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് അനിയന്ത്രിതമായ അളവിൽ വൈദ്യുത ഉപയോഗം കൂടിയതോടെയാണ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ കെഎസ്ഇബി നിർബന്ധിതരായത്. 115 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം. […]
Read More

ഇനി കേരളത്തിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; കറന്റ് പോകുന്നതിന് മുൻപ് മെസ്സേജ് അയയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഇക്കാര്യം മുൻകൂട്ടി അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വൈകിട്ട് ആറ് മണി മുതൽ 11 മണിവരെ വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലാകുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ലോഡ് താങ്ങാനാകാതെ വരുന്നതോടെ വിതരണ സംവിധാനം തകരാറിലാകുന്നത് കണക്കിലെടുത്താണ് കെഎസ്‌ഇബിയുടെ നടപടി. 15 മിനിട്ട് മുതൽ അര മണിക്കൂർവരെ വൈദ്യുതി മുടങ്ങും. ഇതിനുമുന്നോടിയായി എസ്എംഎസ് വഴി അറിയിക്കുമെന്ന് കെഎസ്‌ഇബി വ്യക്തമാക്കുന്നു. പവർ കട്ട് എന്ന രീതിയിലല്ലെന്നും പ്രദേശത്തെ വൈദ്യുതി ഉപഭോഗം കണക്കിലെടുത്തുമാണ് നിയന്ത്രണം […]
Read More