മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി
കൊച്ചി: കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയും കർമലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപകയുമായ മദർ ഏലീശ്വയെ ഇനി വാഴ്ത്തപ്പെട്ടവൾ. വല്ലാർപാടം ബസിലിക്കയിൽ വൈകിട്ട് 4.30 ന് നടന്ന ചടങ്ങിൽ മലേഷ്യയിലെ പെനാങ് രൂപത അധ്യക്ഷൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപനം നടത്തി. വരാപ്പുഴ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള അഭ്യർഥന നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പോസ്തലിക് പ്രതിനിധി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി സന്ദേശം നൽകി. കേരള […]
