പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാൻ റെഡിയാകാം; ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് സിബിഎസ്ഇ അടുത്ത വർഷം മുതൽ നടപ്പാക്കും
ന്യൂഡൽഹി: അടുത്ത അദ്ധ്യയന വർഷം മുതൽ ഒൻപതാം ക്ലാസിൽ ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കാൻ സി.ബി.എസ്.ഇ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച തീരുമാനത്തിന് സി.ബി.എസ്.ഇ അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. 2026- 27 അദ്ധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരും. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ അനുവദിക്കും. വിദ്യാർത്ഥികളിൽ പരീക്ഷാ സംബന്ധമായ സമ്മർദം ലഘൂകരിക്കാനാണ് ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് അംഗീകാരം നൽകിയത്. 2023ൽ സി.ബി.എസ്.ഇ പാഠ്യപദ്ധതി സമിതി ഓപ്പൺ […]
