തൃശ്ശൂർ വെടിക്കെട്ടപകടത്തിൽ മരിച്ചവരിൽ ‘തുടക്കം’ മേക്കപ്പ് ആർട്ടിസ്റ്റും; ഹൃദയം തകരുന്നുവെന്ന് ജൂഡ്
തൃശ്ശൂർ: കഴിഞ്ഞദിവസം തൃശ്ശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തിൽ മരിച്ചവരിൽ ഒരാൾ സിനിമാ മേക്കപ്പ് ആർട്ടിസ്‌റ്റ്. വിസ്മയ മോഹൻലാൽ നായികയാകുന്ന തുടക്കം എന്ന ചിത്രത്തിൽ പ്രവർത്തിച്ച ബിജീഷ് ബാലനാണ് മരിച്ചത്. ബിജീഷിന്റെ മരണത്തിൽ തുടക്കം സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നടുക്കം രേഖപ്പെടുത്തി. ‘ഹൃദയഭേദകം’ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്. മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിജീഷിന് ഫെഫ്കയും ആദരാഞ്ജലികൾ […]
