film

ജെ. സി. ഡാനിയേല്‍ അവാര്‍ഡ് ശാരദയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്. ജെ.സി ഡാനിയേൽ പുരസ്കാരം ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് ശാരദ. ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. 2017ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്‌സണും നടി […]
Read More

പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനം നൽകണം:  അടൂർ, വിവാദം

കൊച്ചി: ചലച്ചിത്ര വികസന കോർപ്പറേഷന്റെ ധനസഹായത്താൽ സിനിമകൾ നിർമ്മിക്കുന്ന വനിതാ സവിധായകർക്കും പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സംവിധായകർക്കുമെതിരെ അടൂർ ഗോപാലകൃഷ്ണന്റെ വിവാദപരാമർശം. സംസ്ഥാന സർക്കാരിന്റെ സിനിമാ കോൺക്ലേവിന്റെ സമാപനവേദിയിലാണ് അടൂർ വിവാദ പരാമർശങ്ങൾ നടത്തിയത്. അടൂരിന്റെ പ്രസംഗത്തിനിടെ തന്നെ വിമർശനമുയർന്നെങ്കിലും അദ്ദേഹം അധിക്ഷേപ പരാമർശങ്ങൾ തുടർന്നു. അടൂർ ഗോപാലകൃഷ്ണന്റെ പരാമർശങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നാണ് അടൂർ പറഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി […]
Read More