നടൻ കൃഷ്ണകുമാർ എൻഎഫ്ഡിസി ചെയർമാൻ
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ (എൻഎഫ്ഡിസി) പാർട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് അറിയിച്ചത്. ദൂരദർശനിൽ വാർത്താ അവതാരകനായി ജോലി ചെയ്യുന്നതിനിടെ സീരിയലിൽ അഭിനയിച്ചാണ് കൃഷ്ണകുമാർ അഭിനയ ജീവിതം ആരംഭിച്ചത്. 1994ൽ പുറത്തിറങ്ങിയ കശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. അതിനുശേഷം നിരവധി മലയാള സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചു. 2021 […]


