കൊല്ലം കുരീപ്പുഴ പള്ളിക്ക് സമീപം വൻ തീപിടിത്തം; പതിനഞ്ചോളം ബോട്ടുകളും ചീനവലകളും കത്തിനശിച്ചു
കൊല്ലം: കൊല്ലം അഷ്ടമുടിക്കായലിൽ മത്സ്യബന്ധനബോട്ടുകൾ കെട്ടിയിട്ടിരുന്നിടത്തുണ്ടായ വൻ തീപിടിത്തത്തിൽ പതിനഞ്ചോളം ബോട്ടുകൾ കത്തിനശിച്ചു. ആളപായമില്ല. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൽ ക്ഷേത്രത്തിനടുത്തായാണ് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ അഗ്‌നിബാധ ഉണ്ടായത്. കാരണം വ്യക്തമായിട്ടില്ല. തമിഴ്നാട് സ്വദേശികളുടെ ബോട്ടുകളാണ് ഏറെയും. ഗ്യാസ്‌കുറ്റികൾ പൊട്ടിത്തെറിക്കുന്നതിനാൽ ആർക്കും അടുത്തേക്ക് പോവാൻ പറ്റാത്ത അവസ്ഥയാണ്. സമീപത്തുള്ള ചീനവലകൾക്കും തീപിടിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി നാട്ടുകാരും മൂന്നേ മുക്കാലോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയെങ്കിലും ആർക്കും അടുത്തേക്ക് പോവാൻ പറ്റാത്ത സാഹചര്യമാണ്. സമീപമുള്ള ബോട്ടുകളിൽ […]
