fire

രക്ഷാപ്രവർത്തനം ദുഷ്കരം; ഭൂകമ്പം പോലെ സ്‌ഫോ‌ടനം

തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനം നടന്നത് രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന അഞ്ച് താൽക്കാലിക വെടിക്കെട്ട് പുരകളിൽ. സ്ഫോടന ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്ന് പ്രദേശവാസികൾ പറയുന്നു. വീടിന്റെ ജനാലകളും വാതിലുകളും വാഹനങ്ങളും കുലുങ്ങി. കടുത്ത ചൂടാകാം സ്‌ഫോടനത്തിനു കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് […]
Read More

തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നതിനി‌ടെ സ്‌ഫോടനം; 6 മരണം, നിരവധിപേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്ന സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ ആറുപേർ മരിച്ചു. 40 ഓളംപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. ഇപ്പോഴും പടക്ക സാമഗ്രികൾ പൊട്ടിക്കൊണ്ടിരിക്കുകയാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം […]
Read More

കട്ടക്കിൽ മെഡിക്കൽ കോളേജ് ഐസിയുവിൽ വൻ‌തീപിടിത്തം, 10 രോഗികൾ മരിച്ചു

കട്ടക്ക്: ഒഡീഷയിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. കട്ടക്കിലെ എസ്‌സി‌ബി മെഡിക്കൽ കോളേജിൽ തിങ്കളാഴ്‌ച പുലർച്ചെയാണ് അപകടം . 11 ജീവനക്കാർക്കും പൊള്ളലേറ്റിട്ടുണ്ട്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ഇവർക്ക് തീപ്പൊള്ളലേറ്റത്. ട്രോമാ കെയർ വിഭാഗത്തിലെ ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിലായ രോഗികളെ പാർപ്പിച്ചിരുന്നയിടത്താണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഐസിയുവിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ ഷോർട്ട് സർക്യൂട്ട് വന്നതാണ് വൻ തീപിടിത്തത്തിലേക്ക് നയിച്ചത്. സംഭവത്തിൽ 10 പേർ മരിച്ചതായി […]
Read More

സ്‌കൂളിൽ നിർത്തിയിട്ടിരുന്ന മൂന്ന് സ്‌കൂൾ ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്‌കൂൾ പരിസരത്ത് തീപിടുത്തം. മൂന്ന് ബസുകൾ കത്തിനശിച്ചു. ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകളും ഒരു ട്രാവലറുമാണ് പൂർണമായും അഗ്നിക്കിരയായത്. ഒരു ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച പുലർച്ചെ 2.45ഓടെയായിരുന്നു തീപിടിത്തം. കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് സ്‌കൂളിൽ സെക്യൂരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള താമസക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങളെത്തി […]
Read More

കോട്ടയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന മോക്ഷ എന്ന ബസിനാണ് തീപിടിച്ചത്. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് നിർത്തിയിരുന്നു. ഇതിനിടെ ബസിൽ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. തീപിടിത്തതിൽ ആളപായമോ പരിക്കോ ഇല്ല. ബസ് പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന ആരംഭിച്ചു.
Read More

കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസ് മൈസൂരുവിൽ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

മൈസൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരു നഞ്ചൻകോടിന് സമീപം വെച്ച് തീപിടിച്ചു കത്തിനശിച്ചു. ബസിലുണ്ടായിരുന്ന 44 യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുകയായിരുന്ന KL 15 A 2444 നമ്പറിലുള്ള സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപം എത്തിയപ്പോൾ ബസിനടിയിൽ നിന്നും പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. ജീവനക്കാരുടെ സമയോചിതമായ […]
Read More

പാലക്കാട്ട് രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിനു സമീപം കണ്ടത് നാടൻതോക്ക്, ദുരൂഹത

പാലക്കാട്: കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ടു യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾക്കു സമീപം നാടൻ തോക്ക് കണ്ടെത്തി. നിതിൻ വീടിനുള്ളിലും ബിനു വീടിനു മുന്നിലെ റോഡിലുമാണ് മരിച്ചു കിടന്നത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് കല്ലടിക്കോട് പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി. മൂന്നു മണിയോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. വഴിയിൽ മരിച്ചു […]
Read More

സ്‌കൂളിൽ തീപിടുത്തത്തിൽ 7 വയസുകാരന് ദാരുണാന്ത്യം, 29 വിദ്യാർഥികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ റെസിഡൻഷ്യൽ സ്‌കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. കുടക് ജില്ലയിലെ മടിക്കേരിയിൽ പ്രവർത്തിക്കുന്ന ഹർ മന്ദിർ റസിഡൻഷ്യൽ സ്‌കൂളിലായിരുന്നു പുലർച്ചെയോടെ അപകടം. ഇവിടെ താമസിച്ചിരുന്ന 29 വിദ്യാർഥികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മടിക്കേരി താലൂക്കിലെ ചെട്ടിമാണി സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി പുഷ്പക് (7) ആണ് അപകടത്തിൽ മരിച്ചത്. മടിക്കേരി ഫയർ സ്റ്റേഷനിലെ അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് സ്‌കൂളിലെ തീ അണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.
Read More

ഭർതൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചു; തീക്കൊളുത്തിയ യുവതി മരിച്ചു

ഭർതൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചതിൽ മനംനൊന്ത് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു.തമിഴ്‌നാട് രാമനാഥപുരം സ്വദേശി രഞ്ജിതയാണ് (32) മരിച്ചത്. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഭർത്താവിന്റെ കുടുംബം ഉപദ്രവിച്ചെന്നും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പകർത്തിയ വിഡിയോയിൽ പറഞ്ഞു. 70ശതമാനത്തിലേറെ പൊളളലേറ്റ രഞ്ജിത മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവിന്റെ കുടുംബത്തിനെതിരെയും ഭർതൃപിതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് യുവതി വീഡിയോയിൽ ഉന്നയിച്ചത്. ‘എന്റെ ഭർത്താവിന്റെ അച്ഛൻ കെട്ടിപ്പിടിച്ചു, ഉപദ്രവിക്കാൻ നോക്കി, എനിക്കിത് സഹിക്കാനാവില്ല,സ്വയം ശരീരത്തിന് തീകൊളുത്തി’- […]
Read More