മീൻ വറുത്തില്ല; ഭാര്യയെ മർദിച്ചതിന് ഭർത്താവിനെതിരെ കേസ്
റാന്നി (പത്തനംതിട്ട): മീൻ വറുത്തു നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചതായി പരാതി. മർദന ദൃശ്യങ്ങൾ സഹിതം ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റാന്നി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെയാണ് ഭാര്യ സുജ പരാതി നൽകിയത്. മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഭർത്താവു ചോറിനു കറികൾ കുറഞ്ഞു പോയതിന്റെ പേരിലാണു മർദിച്ചത്. മർദനം പതിവായതിനാലാണ് തെളിവു സഹിതം പൊലീസിൽ പരാതി നൽകിയതെന്നും സുജ പറഞ്ഞു.
