ഇന്ധന സർചാർജുമായി എയർ ഇന്ത്യയും; ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് 4661 രൂപ കൂടും
ന്യൂഡൽഹി: ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് എയർ ഇന്ത്യയും എയർഇന്ത്യ എക്‌സ്‌പ്രസും ഇന്ധന സർചാർജ് ചുമത്തി. ഇതോടെ അഭ്യന്തര ടിക്കറ്റുകൾക്ക് 299 മുതൽ 899 രൂപ വരെ വർദ്ധിക്കും. അന്താരാഷ്‌ട്ര യാത്രയ്‌ക്ക് 2000 മുതൽ 26,000 രൂപ വരെയാകും വർദ്ധന. അഭ്യന്തര റൂട്ടുകളിലെ സർചാർജ് ഇന്ന് രാവിലെ ഒമ്പത് മുതൽ നിലവിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ റൂട്ടുകളിൽ 10 മുതൽ ബാധകമാകും. നേരത്തെ എടുത്ത ടിക്കറ്റുകൾക്ക് സർചാർജ് ബാധകമല്ല. എന്നാൽ ബുക്കു ചെയ്‌ത ടിക്കറ്റുകളിൽ […]

