flight

എന്‍ജിൻ തകരാർ; ഡല്‍ഹിയില്‍ ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. വിശാഖപട്ടണത്തുനിന്നുള്ള ഇൻഡിഗോ വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും അധികൃതർ അറിയിച്ചു. എൻജിൻ തകരാറിനെത്തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 10.53-ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തുമെന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. അഗ്നിരക്ഷാസേനയടക്കം സജ്ജമായി. റൺവേയിൽ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി. തുടർന്ന് […]
Read More

വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ വിമാന യാത്ര നിരക്ക് ഉയരുമെന്ന് സൂചന. ഡിസംബർ മാസത്തിൽ ഇൻഡിഗോ പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരക്ക് നിയന്ത്രണം (fare cap) ഇന്ന് മുതൽ അവസാനിക്കാനിരിക്കുകയാണ്. സർക്കാർ വ്യക്തമാക്കുന്നതനുസരിച്ച്, വിമാന സർവീസുകൾ സാധാരണ നിലയിലേക്കു മടങ്ങിയിട്ടുണ്ട്. യാത്രാ ശേഷി (capacity) പുനഃസ്ഥാപിക്കപ്പെട്ടതും മേഖലയിൽ പ്രവർത്തനം സാധാരണമായതുമാണ് നിരക്ക് നിയന്ത്രണം പിൻവലിക്കാൻ കാരണം. എന്നാൽ, വിമാനക്കമ്പനികൾക്ക് പ്രവർത്തന ചെലവ് ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പശ്ചിമേഷ്യയിൽ അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷം തുടരുന്നതിനാൽ അന്താരാഷ്ട്ര […]
Read More

വിമാനയാത്രക്കൂലി വര്‍ദ്ധനയ്ക്ക് എയർലൈൻ കമ്പനികൾ

ന്യൂഡല്‍ഹി: മാര്‍ച്ച് മാസം 12ാം തീയതി മുതല്‍ ബുക്ക് ചെയ്യുന്ന വിമാനയാത്രകള്‍ക്കുള്ള ചാർജ് വർധിപ്പിക്കാനൊരുങ്ങി എയർലൈൻ കമ്പനികൾ. ഊര്‍ജമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ് കൂടി ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൈക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇതേ നിരക്ക് ബാധകമായിരിക്കും. ഏവിയേഷന്‍ ഫ്യുവലിന്റെ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് […]
Read More

ഗൾഫ് വിമാനസർവീസുകൾ പുനരാരംഭിക്കുന്നു

ദുബൈ: യുദ്ധ സാഹചര്യം ഉടലെടുത്തതോടെ ഗൾഫ് മേഖലയിലെ ചില പ്രധാന വിമാനത്താവളങ്ങളിൽ നിന്നും നിർത്തിവച്ച വിമാന സർവീസുകൾ ചൊവ്വാഴ്ച പുനരാരംഭിച്ചു. ഇന്ന് ജിദ്ദയിൽ നിന്ന് ഹൈദരാബാദ്, മുംബയ് ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പത്ത് പ്രത്യേക വിമാന സർവീസുകൾ ഇൻഡിഗോ നടത്തും. കഴിഞ്ഞ ദിവസം ഇത്തിഹാദ് എയർവേയ്സ് അബുദാബിയിൽ നിന്ന് ഡൽഹി, മുംബയ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു. ഇന്ന് ദുബൈയിൽ നിന്ന് ഡൽഹി, ചെന്നൈ, ബംഗളൂരു, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങൾക്കിടയിൽ എമിറേറ്റ്സ് സർവീസുകൾ നടത്തും. എന്നാൽ […]
Read More

റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് തകർന്ന് ഏഴുപേർ മരിച്ചു

റാഞ്ചി: റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നുവീണുണ്ടായ അപകടത്തിൽ എയർ ആംബുലൻസിലുണ്ടായിരുന്ന ഏഴുപേരും മരിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. രോഗിയായ സഞ്ജയ് കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, സഹായികളായ അർച്ചന ദേവി, ധുരു കുമാർ, പൈലറ്റുമാരായ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിംഗ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. 41-കാരനായ സഞ്ജയ് കുമാറിന് പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകവേയാണ് ദാരുണ സംഭവം. […]
Read More

30 ബോയിങ് വിമാനങ്ങൾ കൂടി വാങ്ങാൻ എയർ ഇന്ത്യ

ന്യൂഡൽഹി :ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 30 അധിക ബോയിങ് വിമാനങ്ങൾ കൂടി വാങ്ങാൻ ഓർഡർ നൽകി. ഇതിൽ 20 ബോയിങ് 737-8 വിമാനങ്ങളും 10 ബോയിങ് 737-10 വിമാനങ്ങളും ഉൾപ്പെടും. 2023-ൽ 220 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിരുന്നു. ഇതടക്കം എയർ ഇന്ത്യ ബോയിങിന് നൽകിയ ആകെ വിമാന ഓർഡർ 250 ആയി. അതേസമയം, ആഗോള വിപുലീകരണ ലക്ഷ്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ, നിലവിൽ ഓർഡർ ചെയ്തിരുന്ന 15 എയർബസ് A321neo വിമാനങ്ങളെ […]
Read More

അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ; മേയ് ഡേ കോൾ ഉണ്ടായില്ലെന്ന് ഡിജിസിഎ

മുംബൈ: ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറി (66) ൻ്റെ സംസ്‌കാരം നാളെ ബാരാമതിയിൽ നടക്കും. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്. അജിത് ഉൾപ്പെടെ 5 പേർ ഉണ്ടായിരുന്നു. എല്ലാവരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത്. ഭാര്യ സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്. മേയ് ഡേ കോൾ ഇല്ല ബാരാമതി അപകടത്തിൽ […]
Read More

സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശം പെരുമാറ്റം: വിമാനയാ​ത്ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മോ​ഹ​ൻ (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദോ​ഹ​യി​ൽ നി​ന്നു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി യു​വ​തി​യോ​ടാ​ണ് ഇ​യാ​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ദോ​ഹ​യി​ല്‍ നി​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. നെ​ടു​മ്പാ​ശേ​രി പോ​ലീ​സാ​ണ് മോ​ഹ​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.
Read More

സർവിസ് താളം തെറ്റൽ:ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ

ന്യൂഡൽഹി: കഴിഞ്ഞ മാസം ഇൻഡിഗോ എയർലൈൻസിൽ ഉണ്ടായ വ്യാപകമായ വിമാന സർവീസ് താളം തെറ്റലിൽ സിവിൽ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) 22.2 കോടി രൂപ പിഴ ചുമത്തി. DGCAയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ദീർഘകാല സംവിധാനപരമായ തിരുത്തലുകൾ നടപ്പാക്കുന്നതിനുമായി 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാനും ഇൻഡിഗോ ക്ക് നിർദേശം നൽകി. ഡിസംബർ 3 മുതൽ 5 വരെ രാജ്യത്തുടനീളം ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി വൈകുകയും […]
Read More

നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായി, ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ പുറത്താക്കുമെന്ന്‌ മന്ത്രി

ന്യൂഡൽഹി ∙ ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ പുറത്താക്കാൻ നിർദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. താൻ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും റാം മനോഹർ നായിഡു പറഞ്ഞു. ‘‘കഴിഞ്ഞ ഏഴു ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫിസിൽ തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തുകയായിരുന്നു. എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു’’ – റാം മനോഹർ നായിഡു പറഞ്ഞു. ഇൻഡിഗോ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. […]
Read More