food poison

മലപ്പുറത്ത് എഴുവയസുകാരിയുടെ മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം

മലപ്പുറം: കുറ്റിപ്പുറത്ത് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചത് ഭക്ഷ്യ വിഷബാധയെത്തുടർന്നെന്ന് സംശയം. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മിൻസയ്ക്കും കൂടുതൽ ക്ഷീണം അനുഭവപ്പെട്ടതിനാൽ ഇവർക്ക് ഡ്രിപ്പ് നൽകി. മറ്റുള്ളവർക്ക് ചികിത്സയും നൽകി. ഇതിനിടയിലാണ് ലസ്‌ന കുഴഞ്ഞുവീണ് […]
Read More

ഹോട്ടലിൽ നിന്ന് മീൻ കഴിച്ച ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു

കൊല്ലം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് മീൻ വിഭവം കഴിച്ച ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. നിലമേൽ സ്വദേശികളായ റഷീദ ബീവി (58), മരുമകൻ ഷാജി (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിഴിഞ്ഞത്തെ മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള അസ്‌മാക്ക് എന്ന ഹോട്ടലിൽ നിന്ന് ഇവരുൾപ്പെടെ കുടുംബത്തിലെ ആറുപേർ ഭക്ഷണം കഴിച്ചിരുന്നു. മീൻ വിഭവമാണ് ഇവർ കഴിച്ചതെന്നാണ് വിവരം. നാലുപേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ രണ്ടുപേർ മരണപ്പെടുകയായിരുന്നു. ഒരാളുടെ മൃതദേഹം […]
Read More