ഇറാൻ -ഇസ്രയേൽ സംഘർഷം; വിസ കാലാവധി നീട്ടുന്നതിനായി ഇന്ത‍്യയിലെ വിദേശികൾ എഫ്.ആർ.ആർ.ഓഫീസുമായി ബന്ധപ്പെടണം
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയിലുള്ള വിദേശീയരോട് വിസ കാലാവധി നീട്ടുന്നതിനായി അടുത്തുള്ള ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ (എഫ്. ആർ.ആർ.ഒ) ബന്ധപ്പെടണമെന്ന് കേന്ദ്ര സർക്കാർ നിർദശം നൽകി. `പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ കാരണം മുൻകൂട്ടി നിശ്ചയിച്ച യാത്രകളിൽ മാറ്റം വരുത്തേണ്ടി വന്നവരും, വിസ നീട്ടുന്നതിനോ താമസം ക്രമപ്പെടുത്തുന്നതിനോ സഹായം ആവശ്യമുള്ളവരുമായ എല്ലാ വിദേശ പൗരന്മാരും അടുത്തുള്ള എഫ്.ആർ.ആർ.ഓഫീസുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. ആവശ്യമായ നടപടിക്രമങ്ങൾക്ക് ബന്ധപ്പെട്ട എഫ്.ആർ.ആർ.ഒ സഹായിക്കുന്നതാണ്’ നിർദേശത്തിൽ പറയുന്നു. വിശദവിവരങ്ങൾക്കായി https://boi.gov.in/എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഇറാനിലും […]
