ഇന്ത്യ – ഫ്രാൻസ് സുപ്രധാന കരാറുകളായി: 2030ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ അവസരം
ന്യൂഡൽഹി:2030ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ അവസരം ലഭിക്കും. പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ഫ്രാൻസും കരാറൊപ്പിട്ടതോടെയാണിത്.ഇരട്ട നികുതി ഒഴിവാക്കാനുള്ള സുപ്രധാന കരാറിലും ഒപ്പിട്ടു. ഫ്രാൻസിൽ നിന്ന് ഇന്ത്യൻ വ്യോമസേനയ്ക്ക് 114 റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള 3.25 ലക്ഷം കോടിയുടെ ഇടപാടിനും കരാറായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മുംബയ് ലോക്ഭവനിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണിത്. ഇരുരാജ്യങ്ങളിലും മിലിട്ടറി ഉദ്യോഗസ്ഥരെ പരസ്പരം വിന്യസിക്കും. പ്രതിരോധ കരാറുകൾ പുതുക്കും. ഇരട്ട നികുതി […]
