നാലു പേർക്ക് കീർത്തിചക്ര, 15 പേർക്ക് വീർ ചക്ര; രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ചവർക്ക് ആദരം
ന്യൂഡൽഹി : രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 127 സൈനികരാണ് മെഡലുകൾക്ക് അർഹരായത്. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച സൈനികർക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേർക്ക് കീർത്തി ചക്ര,? 15 പേർക്ക് വീർ ചക്ര,? 15 പേർക്ക് ശൗര്യചക്ര പുരസ്‌കാരവും നൽകും,? 58 പേർക്ക് ധീരതയ്ക്കുള്ള സേനാമെഡലും 26 പേർക്ക് വായുസേനാ മെഡലും ഒമ്പത് പേർക്ക് ഉദ്ദം യുദ്ധ് സേവാമെഡലും നൽകും. മലയാളിയായ നാവികസേന കമാൻഡർ വിവേക് കുര്യാക്കോസിന് […]
