10 മിനിട്ടിൽ ഡെലിവറി വേണ്ട: ഫുഡ് ഡെലിവറി കമ്പനികളോട് കേന്ദ്രം അമിത വേഗം സമ്മർദ്ദത്തിനും അപകടത്തിനും ഇടയാക്കുന്നു
ന്യൂഡൽഹി: സേവനങ്ങൾ വേഗത്തിലാക്കാൻ ഓൺലൈൻ പ്ളാറ്റ്ഫോമുകൾ തുടങ്ങിയ ‘പത്ത് മിനിട്ടിൽ ഡെലിവറി” നിറുത്തലാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം അടിയന്തര നിർദ്ദേശം നൽകി. വിതരണ തൊഴിലാളികളുടെ (ഗിഗ് തൊഴിലാളികൾ) രാജ്യവ്യാപക സമരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇടപെട്ട് ബ്ളിങ്കിറ്റ് 10 മിനിറ്റ് ഡെലിവറി വാഗ്ദാനം ബ്രാൻഡിംഗിൽ നിന്ന് നീക്കി. കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് ബ്ലിങ്കിറ്റ് ടാഗ്‌ലൈൻ ’10 മിനിറ്റിനുള്ളിൽ 10,000ൽ അധികം ഉത്പന്നങ്ങളുടെ ഡെലിവറി” എന്നത് ‘30,000ലധികം” എന്നാക്കി പരിഷ്കരിച്ചു. കേന്ദ്ര നീക്കത്തെ […]
