സ്വർണം പറക്കുന്നു: വ്യാഴാഴ്ച കൂടിയത് 8,640 രൂപ, സ്വർണം പവന് 1,31,160 രൂപയായി
കൊച്ചി: വ്യാഴാഴ്ച രാവില സ്വർണം കുതിച്ചുയർന്നു. സംസ്ഥാനത്ത് പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി. ആഗോള-ആഭ്യന്തര വിപണികളിലും ഈ കുതിപ്പ് രേഖപ്പെടുത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് […]
