government kerala

12-ാം ശമ്പള കമ്മിഷൻ,​ വി.പി.ജോയി ചെയർമാൻ

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മിഷനെ നിയോഗിച്ച് സർക്കാർ. മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി ആണ് ചെയർമാൻ. അഡ്വ.എം.രാജഗോപാലൻ നായർ, റിട്ട. അഡിഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങൾ. ധനകാര്യവകുപ്പ് അഡി. സെക്രട്ടറി വി.ആർ.ശോഭയാണ് കമ്മിഷൻ സെക്രട്ടറി. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. അത് സമയബന്ധിതമായി നടപ്പാക്കുമെന്നും വ്യക്തമാക്കി. .
Read More

നവകേരള സർവ്വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: നവകേരള സർവ്വേ തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ പ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം തടഞ്ഞ് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് സർക്കാരിന്‍റെ നിർണായക നീക്കം. രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ സർവ്വേ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നും നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ചെലവഴിക്കുന്നുവെന്നാരോപിച്ചുള്ള ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പാർട്ടി […]
Read More

വീണ്ടും ചികിൽസാപ്പിഴവ്​; തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ യുവതി മരിച്ചു

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ചു. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധയ്ക്ക് കാരണമെന്ന്​ കുടുംബം ആരോപിച്ചു. കഴിഞ്ഞ മാസം 22-നാണ്​ ശിവപ്രിയയെ എസ്എടിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. പിന്നീട് പനിയെത്തുടർന്ന് 26ന്​ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യവതിയായിരുന്നു ശിവപ്രിയയെന്നും നടന്നാണ്​പ്രസവത്തിനായി പോയതെന്നും ഭർത്താവ്​ മനു പറയുന്നു. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പോയപ്പോൾ ചെറിയ പനി ഉണ്ടായിരുന്നു. കൃത്യമായി ആശുപത്രിയിൽനിന്ന് […]
Read More