ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂരിൽ ജയിൽ ചാടിയതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരയോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്കാണ് യോഗം. സുരക്ഷാ വീഴ്ച ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും ജയിൽ മേധാവിയും പങ്കെടുക്കും. സംസ്ഥാനത്തെ ജയിലുകളിലെ നിലവിലെ സാഹചര്യം, ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും എണ്ണം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ചർച്ചയാകും. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ […]
