ജി. എസ്. ടി ഇളവ് സാധാരണക്കാർക്ക് ഗുണം ചെയ്യും; നവരാത്രിക്കാലത്ത് ജനങ്ങൾക്കുള്ള സമ്മാനമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ജിഎസ്ടി ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജിഎസ്ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തിന് നവരാത്രി ആശംസകളും അദ്ദേഹം നേർന്നു. ‘ഇത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നൽകും. പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും. മദ്ധ്യവർഗം, യുവാക്കൾ, കർഷകർ, ഉൾപ്പെടെ എല്ലാവർക്കും പ്രയോജനമാകും. നികുതി ഭാരത്തിൽ നിന്ന് മോചനമുണ്ടാകും. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ തീരുമാനം. […]
