”കള്ളനാക്കി ലോകത്തിനു മുന്നിൽ ചിത്രീകരിച്ചു. കുരിശിലേറ്റാൻ ശ്രമിച്ചു.” വേദന പങ്കുവച്ച് ഡോ. ഹാരിസ്, മറ്റൊരു ഡോക്ടർ വാങ്ങിയ ഉപകരണം ഉപയോഗിക്കാനാകില്ല
തിരുവനന്തപുരം: മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളിൽ ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ മറുപടി നൽകി. നോട്ടീസിലെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിലെ ചില പ്രശ്‌നങ്ങൾ ഹാരിസ് സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. കഴിഞ്ഞദിവസം സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹാരിസ് […]

