കരൂരിലേക്ക് എൻ.ഡി.എ സംഘത്തെ നിയോഗിച്ച് ജെ.പി.നഡ്ഡ; ഹേമമാലിനി നയിക്കും
ന്യൂഡൽഹി ടി.വി.കെ അധ്യക്ഷൻ വിജയ് നയിച്ച റാലിയ്ക്കിടെ 41 പേർ മരിച്ച സംഭവത്തിൽ എട്ടംഗസംഘത്തെ നിയോഗിച്ച് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ. നടിയും എംപിയുമായ ഹേമമാലിനി സംഘത്തിന് നേതൃത്വം നൽകും. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, ഇന്ന് രാവിലെയോടെ ടി.വി.കെയുടെ രണ്ടാമത്തെ ഓഫിസ് പ്രവർത്തിക്കുന്ന പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. രാഹുൽ ഗാന്ധി വിജയ് യെ ഫോണിൽ വിളിച്ച് വിവരങ്ങൾ തേടിയെന്ന വാർത്ത പുറത്തു വന്നിരുന്നു. കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ വിജയ്ക്ക് അനുമതി തേടി ടി.വി.കെ ഹൈക്കോടതിയെ സമീപിച്ചു. സന്ദർശനത്തിന് […]
