പൊതുമേഖല സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ ഹൈകോടതി സ്റ്റേ ചെയ്തു
കൊച്ചി: പൊതു സ്ഥാപനങ്ങളിൽ പത്തു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സർക്കാരിന്റെ വിശദീകരണം വൈകുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നടപടി. താത്കാലികക്കാരെ സുപ്രീംകോടതി ഉത്തരവുകൾക്കു വിരുദ്ധമായി സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നേരത്തേ വിധിച്ചിരുന്നു. ഈ നിർദ്ദേശം നിലനിൽക്കേ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവുകൾ ഇറക്കിയതിനെതിരെ ഫയൽചെയ്ത ഉപഹർജിയിലാണ് ഇടക്കാല ഉത്തരവ്. നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽചെയ്യാൻ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. പലതവണ സമയം അനുവദിച്ചിട്ടും സർക്കാർ മറുപടി നൽകിയില്ല. […]


