highcourt

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമർശിച്ച് ഹെെക്കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ വിമർശിച്ച് ഹെെക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്‌പാർക്കിലെ വിവരങ്ങൾ ലഭിച്ചെന്ന് ഹെെക്കോടതി ചോദിച്ചു. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും കോടതി വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ദുരൂപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹ‌ർജി പരിഗണിക്കെയാണ് ഹെെക്കോടതി രൂക്ഷ വിമർശനം നടത്തിയത്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് നമ്പറുകൾ ശേഖരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്ന് ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. കഴിഞ്ഞ […]
Read More

ശബരിമല സ്വർണക്കൊള്ള: രണ്ടു പേർ കൂടി അറസ്റ്റിൽ; എൻ. വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടുപേർ കൂട്ടി അറസ്റ്റിൽ. ദ്വാരപാലകശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത സ്മാർട്ട് ക്രിയേഷൻസ് കമ്പനിയുടെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജുവലറി ഉടമ ഗോവർദ്ധൻ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമാണെന്നാണ് സൂചന. ശബരിമലയിൽ നിന്നും കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ചാണ് സ്വർണം വേർതിരിച്ചെടുത്തത്. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവ‍ർദ്ധനന് കൊടുത്തുവെന്നാണ് പ്രത്യേക അന്വേഷണ […]
Read More