hormiz

‘ഹോർമുസിൽ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിത കരങ്ങളിൽ’; ഭയക്കേണ്ടെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ‘ഇന്ത്യൻ സുഹൃത്തുക്കൾ’ ഭയക്കേണ്ട കാര്യമില്ലെന്ന് ഇറാന്റെ ഉറപ്പ്. പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. ‘ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിത കരങ്ങളിലാണ്. ഭയക്കേണ്ട കാര്യമില്ല’–ഇന്ത്യയിലെ ഇറാൻ എംബസി വ്യാഴാഴ്ച എക്സിൽ പറഞ്ഞു. ഇറാനും ഒമാനും മാത്രമാണ് ഹോർമുസ് കടലിടുക്കിന്റെ ഭാവി തീരുമാനിക്കാനാകുക എന്നും ട്വീറ്റിൽ പറയുന്നു. ഫെബ്രുവരി 28ന് ഇറാനും യുഎസും ഇസ്രയേലും തമ്മിൽ യുദ്ധമാരംഭിച്ചതിനു ശേഷം വളരെക്കുറച്ച് കപ്പലുകൾക്ക് മാത്രമാണ് ഹോർമുസിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ചിട്ടുള്ളത്. ഇന്ത്യ, ചൈന, റഷ്യ, […]
Read More